ചെന്നൈ: 12 കോടി രൂപയിലേറെ വിലമതിക്കുന്ന ചൈനീസ് നിർമിത പടക്കങ്ങൾ ചെന്നൈ തുറമുഖത്ത് പിടികൂടി.
സ്റ്റേഷനറി, മെഡിക്കൽ ഗ്ലൗസ്, പ്ലാസ്റ്റിക് ക്ലിപ്പുകൾ, ഹെയർ ബാൻഡുകൾ, സ്റ്റോറേജ് വാർഡ്രോബുകൾ, ഷൂ റാക്കുകൾ തുടങ്ങിയ സാധനങ്ങളെന്ന വ്യാജേന ചൈനീസ് പടക്കങ്ങൾ ഇറക്കുമതി ചെയ്യാൻ നടത്തിയ ശ്രമമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്.